മഴവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍ക്കുള്ള കരാര്‍ റദ്ദാക്കി കുവൈറ്റ് പൊതുമരാമത്ത് മന്ത്രി

  • 28/03/2023

കുവൈത്ത് സിറ്റി: ഹൈവേകളിൽ സ്ഥിതി ചെയ്യുന്ന തുരങ്കങ്ങൾക്കായുള്ള മഴവെള്ള പമ്പിംഗ് സ്റ്റേഷനുകളുടെ പരിപാലനത്തിനും പ്രവർത്തനത്തിനുമുള്ള കരാർ റദ്ദാക്കി പൊതുമരാമത്ത് മന്ത്രി അമാനി ബോഗ്മാസ്. കഴിഞ്ഞ ദിവസം പെയ്ത മഴയെത്തുടർന്നുള്ള ആദ്യ നടപടി എന്ന നിലയിലാണ് കരാര്‍ പിൻവലിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മഴയില്‍ ഉണ്ടായ പോരായ്മകള്‍ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന എല്ലാവര്‍ക്കുമെതിരെ കൃത്യമായി നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

പൊതുമരാമത്ത് മന്ത്രാലയത്തിലെയും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പൊതു അതോറിറ്റിയിലെയും കമ്പനികളെയും ഉദ്യോഗസ്ഥരെയും നടപടികള്‍ ബാധിക്കും. നവംബർ 16 നാണ് മഴവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍ക്കുള്ള കരാര്‍ ഒപ്പിട്ടത്.  കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അത് പിൻവലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. തുരങ്കങ്ങളിലെ മഴ സ്‌റ്റേഷനുകൾ അധികൃതര്‍ സന്ദർശിച്ചപ്പോൾ കരാറുകാരൻ എത്തിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News