വീണ്ടും പരാജയപ്പെട്ട് ഫ്ലെക്സിബിൾ ജോലി സമയ സംവിധാനം; പരീക്ഷണം നിര്‍ത്തണമെന്ന് ആവശ്യം

  • 28/03/2023

കുവൈത്ത് സിറ്റി: ഫ്ലെക്സിബിൾ ജോലി സമയം ഏര്‍പ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യങ്ങള്‍ മൂന്നാം ദിവസവും നടപ്പായില്ല. രാജ്യത്തെ ട്രാഫിക്ക് കുരുക്കിന് പുതിയ സംവിധാനം നടപ്പാക്കി മൂന്നാം ദിനവും ഒരു കുറവും വന്നിട്ടില്ല. ജീവനക്കാരുടെ ഷിഫ്റ്റുകളും സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ സമയക്രമവുമെല്ലാം ചേര്‍ന്ന് കുവൈത്തിലെ റോഡുകളെ വീണ്ടും ശ്വാസംമുട്ടിച്ചു.  മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് തുടര്‍ന്നത്. ഫ്ലെക്സിബിൾ ജോലി സമയത്തെ കുറിച്ച് ട്വിറ്ററില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. 

നടപ്പാക്കപ്പെട്ട് മൂന്നാം ദിനവും  ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ഈ പരീക്ഷണം പരാജയപ്പെട്ടുവെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടി. ഫ്ലെക്സിബിൾ ജോലി സമയം എന്നത് വിലയിരുത്തുകയും ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയത് പോലെ വര്‍ക്ക് ഫ്രം ഹോം സംവിധാനവോ അല്ലെങ്കില്‍ റൊട്ടേഷൻ സംവിധാനമോ ഉപയോഗിച്ച് നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും  ട്വീറ്റർമാർ അതോറിറ്റികളോട് ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News