കുവൈത്തിൽനിന്നും മൂന്ന് മാസത്തിനിടെ നാടുകടത്തപ്പെട്ടത് 10,000 റെസിഡൻസി നിയമലംഘകര്‍

  • 28/03/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ഏകദേശം  10,000 റസിഡൻസി, തൊഴിൽ നിയമ ലംഘകര്‍ അറസ്റ്റിലായതായി കണക്കുകള്‍. അവിദഗ്ധ തൊഴിലാളികളെയും വിസ കച്ചവടക്കാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ത്രികക്ഷി കമ്മിറ്റിയുടെ നീക്കങ്ങളുടെ ഫലമായാണ് ഇത്രയധികം പേരെ പിടികൂടാനായത്. റെസിഡൻസി അഫയേഴ്സ് ഡിറ്റക്ടീവുകളുടെ സഹകരണത്തോടെ പിടിയിലായ എല്ലാ നിയമലംഘകരെയും മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തി. അവരിൽ മൂവായിരത്തോളം പേരെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. 

മത്സ്യത്തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ , സ്ക്രാപ്പ് തൊഴിലാളികൾ, മസാജ് ചെയ്യുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. കഴിഞ്ഞ മാസവും ഈ മാസം തുടക്കവുമായി ക്യാമ്പിംഗ് സീസണിൽ 600 നിയമലംഘകരെ പിടികൂടാനായതായി ത്രികക്ഷി കമ്മിറ്റി വ്യക്തമാക്കി. നിർമ്മാണ, കാർഷിക മേഖലകളിൽ ഉൾപ്പെടെ തൊഴിൽ വിപണിയിൽ നിയമലംഘകരെ നിരീക്ഷിക്കുന്നത് തുടരുമെന്നും കമ്മിറ്റി സ്ഥിരീകരിച്ചു.

ചില ഏജൻസികൾ ചില രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 2,000 കുവൈത്തി ദിനാറില്‍ കൂടുതൽ ഈടാക്കി വിസകൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചില വ്യാജ കമ്പനികള്‍ കണ്ടെത്താൻ അടുത്തിടെ സാധിച്ചിരുന്നു. അതേസമയം, കമ്പനികൾ തമ്മിലുള്ള, പ്രത്യേകിച്ച് രാജ്യത്ത് പ്രവേശിക്കുന്ന പുതിയ തൊഴിലാളികളുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് മാൻപവര്‍ അതോറിറ്റി ഒരു പുതിയ സംവിധാനം അവതരിപ്പിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News