റമദാനിലെ അവസാന ദിവസങ്ങളില്‍ അവധി; തീരുമാനമായില്ല

  • 28/03/2023

കുവൈത്ത് സിറ്റി: റമദാനിലെ അവസാന 10 ദിവസം ജോലികള്‍ നിര്‍ത്തിവയ്ക്കുന്നതും അവധി നല്‍കുന്നതും സംബന്ധിച്ച അംഗീകാരത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സൂചനകളൊന്നും പുറത്തുവന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.  ഈദ് അവധി അഞ്ച് മുതൽ ഒമ്പത് ദിവസം വരെയാകാം എന്നതിനാല്‍ അത്തരമൊരു നിർദേശം നടപ്പിലാക്കാൻ പ്രയാസമാണ്. വിശുദ്ധ മാസത്തിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കും തീരുമാനങ്ങളെന്നാണ് വൃത്തങ്ങള്‍ വിശദീകരിച്ചത്. 

അൽ അജിരി കലണ്ടർ അനുസരിച്ച് 29 ദിവസമാണോ അതോ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ മാസം പൂർത്തിയാകുമോ എന്നതും മന്ത്രിസഭാ നിര്‍ദേശങ്ങളും പരിഗണിക്കപ്പെടും. റമദാനിലെ അവസാന 10 ദിവസങ്ങളിൽ ജോലി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News