സൗദി - കുവൈത്ത് റാപ്പിഡ് റെയിൽവേ ലിങ്ക്; എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുന്നു

  • 28/03/2023

കുവൈത്ത് സിറ്റി: സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള റാപ്പിഡ് റെയിൽവേ ലിങ്ക് പദ്ധതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബോഗ്മാസ് ആവശ്യടപ്പെട്ടു. ഒരു ഡിപ്പാർട്ട്മെന്റ് മാനേജരേക്കാൾ താഴെയല്ലാതെ വരുന്ന പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്നാണ് മുനിസിപ്പാലിറ്റി അയച്ച കത്തില്‍ മന്ത്രി സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം, ലേബർ ഹൗസിംഗ്, ലേബർ സിറ്റികൾ സ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നടപടിക്രമങ്ങളും തീരുമാനങ്ങളും ഏകോപിപ്പിക്കുന്നതിനും തുടർനടപടികൾക്കുമായി ഒരു പരമോന്നത സമിതി രൂപീകരിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മായ് അൽ മസ്സാദ് മുനിസിപ്പാലിറ്റിക്ക് കത്ത് അയച്ചിട്ടുണ്ട്. 2021ലെ മന്ത്രിതല പ്രമേയം നമ്പർ 21 പ്രകാരമാണ് നടപടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News