ലണ്ടൻ ബാച്ച് സീരീസുമായി ബന്ധമില്ലെന്ന് കുവൈത്ത്; രാജ്യത്ത് പ്രദര്‍ശിപ്പിക്കില്ല

  • 28/03/2023

കുവൈത്ത് സിറ്റി: വിവിധ ഗൾഫ്, അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാർ പങ്കെടുത്ത ലണ്ടൻ ബാച്ച് സീരീസിന് കുവൈത്തുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതര്‍. കുവൈത്തിലെ ഔദ്യോഗിക അതോറിറ്റികളില്‍ നിന്ന് ഒരു അനുമതിയും ഇക്കാര്യത്തില്‍ വാങ്ങിട്ടില്ല. രാജ്യത്തെ ഒരു മാധ്യമ പ്ലാറ്റ്‌ഫോമിലും പ്രദർശിപ്പിച്ചിട്ടമില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തെയോ അറബ് ജനതയെയോ സൗഹൃദ രാജ്യങ്ങളെയോ മുൻവിധികളോടെ കാണിക്കുന്ന ഏതൊരു പ്രവർത്തനത്തോടും കുവൈത്തിന് എതിര്‍പ്പാണ്. ലണ്ടൻ ബാച്ച് എന്ന സിരീസിന്‍റെ ആദ്യ എപ്പിസോഡുകൾ പുറത്ത് വന്നിരുന്നു. ഇത് ഇറാഖില്‍ വലിയ വിവാദത്തിന് കാരണമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News