മഴക്കെടുതിയെ നേരിടാനുള്ള പരിഹാര മാര്‍ഗങ്ങള്‍ കുവൈത്തിൽ ഇത്തവണയും പരാജയപ്പെട്ടു; 233 പേർ അപകടത്തിൽപെട്ടു

  • 28/03/2023

കുവൈത്ത് സിറ്റി: മഴക്കെടുതിയെ നേരിടാനുള്ള പരിഹാര മാര്‍ഗങ്ങള്‍ ഇത്തവണയും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ അതിരൂക്ഷ വെള്ളക്കെട്ട് വീണ്ടും പ്രതിസന്ധിയുണ്ടാക്കി. റോഡുകളില്‍ വെള്ളം നിറഞ്ഞ് കാറുകള്‍ മുങ്ങുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഡസൻക്കണക്കിന് ആളുകളാണ് കാറില്‍ കുടുങ്ങി പോയത്. ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇന്നലത്തെ മഴയില്‍ നിരവധി വീടുകളുടെ ബേസ്മെന്‍റുകളിലേക്ക് വെള്ളം ഇരച്ചെത്തി.

അപകടങ്ങളില്‍ പരിക്കേറ്റ് 233 പേരെയാണ് ആശുപത്രികളിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം ചില പ്രദേശങ്ങളില്‍ 55 എം എം മഴ ലഭിച്ചുവെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. തെരുവുകളിലും റോഡുകളിലും വെള്ളം ഒഴുകിപ്പോകുന്നതിനായി വലിയ ആസൂത്രണത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ദശലക്ഷക്കണക്കിന് ദിനാർ വെറുതെ പാഴാക്കിയ നിലയിലായിരുന്നു കാര്യങ്ങള്‍. തുരങ്ക പദ്ധതിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വന്ന പാളിച്ചകളടക്കം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News