കേരളാ ആർട്ട് & നാടക അക്കാദമി ലോക നാടക ദിനവും അഞ്ചാമത് നാടകത്തിന്റെ പൂജയും നടത്തി

  • 28/03/2023


പ്രവാസി നാടക രംഗത്തു പുതിയൊരു കാൽവെപ്പുമായി ഒരു കൂട്ടം സുഹൃത്തുക്കൾ 2017 ൽ കുവൈറ്റിൽ ആരംഭിച്ച കേരള ആർട്സ് & നാടക അക്കാദമി (കാന) എന്ന സംഘടന 2023 ലോക നാടക ദിനാഘോഷവും പുതിയ നാടകത്തിൻ്റെ പൂജയും സംഘടിപ്പിച്ചു. മംഗഫ് തോപ്പിൽ ഭാസി ഹാളിൽ പ്രസിഡന്റ് ശ്രി. റെജി മാത്യുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ നാടകമായ "നായകൻ്റെ " പൂജാ ചടങ്ങുകൾക്കു ശ്രി. രാജു മുഖ്യ കാർമികത്വം വഹിച്ചു . കാനാ രക്ഷാധികാരിയും പ്രോഗ്രാം കൺവീനറുമായ ശ്രീ. സജീവ് K.പീറ്റർ നാടക സ്ക്രിപ്റ്റ് സഹസംവിധായകയും മുഖ്യ നടിയുമായ ശ്രിമതി. മഞ്ചു മാത്യുവിന് കൈമാറി. ബാബു ചാക്കോള, ജിജു കാലായിൽ, ഷാജഹാൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.  

 യോഗത്തിൽ സെക്രട്ടറി ശ്രി. പുന്നൂസ് അഞ്ചേരിൽ സ്വാഗതവും ട്രഷറാർ ശ്രി. ഡേവിസ് തരകൻ നന്ദിയും രേഖപ്പെടുത്തി. " നായകൻ " ഡാമാസ്കോപ്പ് ചരിത്ര ഇതിഹാസ നാടകം ഒക്ടോബറിൽ അരങ്ങിൽ എത്തിക്കും.

Related News