ലോകനാടക ദിന ആഘോഷവും , ഇഫ്‌താർ വിരുന്നും ഫ്യൂചർ ഐ തീയേറ്റർന്റെ പുതിയ നാടകവും സംഘടിപ്പിച്ചു

  • 29/03/2023



ലോകനാടക ദിന ആഘോഷവും , ഇഫ്‌താർ വിരുന്നും ഫ്യൂചർ ഐ തീയേറ്റർ ന്റെ പുതിയ നാടകമായ " കഥകൾക്കപ്പുറം " എന്ന നാടകത്തിന്റെ പൂജയും മെഹ്ബൂലയിലുള്ള കാലിക്കറ്റ് ലൈവിൽ വെച്ചു നടക്കുകയുകയുണ്ടായി. ഫ്യൂചർ ഐ തീയേറ്റർ പ്രെസിഡന്റ് ശ്രീ. വട്ടിയൂർകാവ് കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രമ്യ രതീഷ്‌ സ്വാഗതവും രക്ഷാധികാരി ശ്രീ ഷമേജ് കുമാർ ലോകനാടക ദിന സന്ദേശവും , പുതിയ നാടകത്തിന്റെ ആമുഖവും വിവരിക്കുകയുണ്ടായി. കുവൈറ്റിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടനാപ്രവർത്തകർ ആശംസകൾ അറിയിച്ചു . ആതുര മേഖലയിലെ പ്രമുഖ സ്ഥാപനമായ Medex ന്റെ ചെയർമാനായ ശ്രീ Mohammad Ali VP Ramadan സന്ദേശം നൽകുകയും ,പൂതിയ നാടകത്തിന്റെ സ്ക്രിപ്റ്റ് നാടകത്തിന്റെ സംവിധായകൻ ഷമേജ് കുമാറിന് യ്‌മാറുകയുണ്ടായി . കുവൈറ്റിലെ ജില്ലാ സംഘടന ഭാരവാഹികൾ, കലാ, സാമൂഹ്യ ,രാഷ്ട്രീയ സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഫ്യൂചർ ഐ തീയേറ്റർ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ പ്രമോദ് മേനോൻ നന്ദി പറയുകയും ചെയ്തു . ഫ്യൂചർ ഐ പ്രവർത്തകരായ പ്രശാന്തി , ജിജുന , ലിയോ എന്നിവർ ചടങ്ങ് നിയന്ത്രിക്കുകയും ചെയ്തു . ഫ്യൂചർ ഐ രക്ഷാധികാരി ശ്രീ സന്തോഷ്‌ കുട്ടത്തു ആശംസ അറിയിക്കുകയും ചെയ്തു . ഈ വരുന്ന ജൂൺ രണ്ടാം തിയ്യതി ഹവല്ലിയിലുള്ള ബോയ്സ് സ്കൗട്ട് ഹാളിൽ വെച്ചാണ് നാടകം അരങ്ങേറുന്നത്.

Related News