റമദാന്‍റെ അവസാന ദിവസങ്ങളില്‍ അവധി; എതിര്‍ത്ത് വിദഗ്ധര്‍

  • 29/03/2023

കുവൈത്ത് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസങ്ങൾ ഔദ്യോഗിക അവധിയായി കണക്കാക്കമെന്ന വാദത്തെ എതിര്‍ത്ത് വിദഗ്ധര്‍. സര്‍ക്കാര്‍ ഇത്തരമൊരു ആലോചനകള്‍ നടത്തുന്ന സമയത്താണ് രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ രംഗത്തെ നിരവധി വിദഗ്ധർ ഏകകണ്ഠമായി എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത്തരമൊരു തീരുമാനം കുവൈത്തിലെ കൂടുതൽ സ്തംഭിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവി‍ഡ് മഹാമാരിയെ തുടര്‍ന്ന് പ്രധാന പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ ഗുരുതരമായ ഇത് ബാധിക്കും. 

സമൂഹത്തിന്‍റെ വിവിധ വശങ്ങളിൽ, പ്രത്യേകിച്ച് സാമ്പത്തിക, വിദ്യാഭ്യാസ രംഗത്ത്  നിരവധി പ്രതികൂലമായ അവസ്ഥകളുണ്ടാകാൻ ഇത്തരമൊരു തീരുമാനം കാരണമാകും. അതുകൊണ്ട്  റമദാനിലെ അവസാന പത്ത് ദിവസങ്ങൾ ഔദ്യോഗിക അവധിയായി കണക്കാക്കുമെന്ന സമീപനത്തിൽ നിന്ന് മാറണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. സർക്കാർ ഈ നിര്‍ദേശം സ്വീകരിച്ചാൽ അതൊരു ദുരന്തമായി മാറും. അതിന് വലിയ വില നൽകേണ്ടിവരുമെന്നും വിദഗ്ധര്‍ ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News