സാൽമിയ മാളിൽ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയ കടയുടമ അറസ്റ്റിൽ

  • 29/03/2023

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയത് സാൽമിയ പ്രദേശത്തെ പ്രശസ്തമായ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടയുടെ ഉടമയെ ക്യാപിറ്റൽ എമർജൻസി ടീം അറസ്റ്റ് ചെയ്തു. വ്യാജ ആക്സസറികൾ, ബാഗുകൾ, സ്ത്രീകളുടെ ഷൂകൾ എന്നിവ വിൽക്കുകയും അവ അന്താരാഷ്ട്ര ബ്രാൻഡുകളാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്തിരുന്നതെന്ന് അധികൃതർ വിശദീകരിച്ചു. ഈജിപ്ഷ്യൻ പൗരനായ ഒരാൾ മറ്റ് കച്ചവടക്കാരുടെ കണ്ണിൽ പെടാതെ സാധനങ്ങൾ മറച്ച് കച്ചവടം നടത്തുന്നതായി പരാതികൾ വന്നിരുന്നു. കടയുടെ മുൻഭാ​ഗം കർട്ടൻ ഇട്ട് മറച്ചുകൊണ്ട് കൃത്രിമം കാണിക്കുകയും ചെയ്യുന്നതായിട്ടായിരുന്നു പരാതികൾ. അമിത വില നൽകി സാധനം വാങ്ങിയ ചില ഉപഭോക്താക്കളും പരാതി നൽകിയിരുന്നുവെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News