അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കുവൈറ്റ് കടുത്ത ഗാർഹിക തൊഴിലാളി ക്ഷാമം നേരിടുമെന്ന് റിപ്പോർട്ട്

  • 29/03/2023

കുവൈത്ത് സിറ്റി: അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രാജ്യം കടുത്ത ഗാർഹിക തൊഴിലാളി ക്ഷാമം നേരിടുമെന്ന് വിലയിരുത്തല്‍. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത്  നിർത്താനുള്ള ഫിലിപ്പീൻസിലെ ബന്ധപ്പെട്ട അതോറിറ്റികളുടെ  തുടർച്ചയായ തീരുമാനങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കുവൈത്ത് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലേക്ക് വരുന്ന അപേക്ഷകള്‍ ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികള്‍ക്കായിരുന്നു  മേഖലയിൽ ഏറ്റവും ഡിമാൻഡ് ഉണ്ടായിരുന്നത്. 

നിലവിൽ ഗാർഹിക തൊഴിലാളി ക്ഷാമം പൗരന്മാര്‍ അനുഭവിക്കുന്നില്ല. റമദാൻ മാസത്തില്‍ റിക്രൂട്ട്മെന്‍റ് ഓഫീസുകൾ വരുന്ന അപേക്ഷകളില്‍ കുറഞ്ഞിട്ടുണ്ടെന്ന് കുവൈത്ത് യൂണിയൻ ഫോർ ഡൊമസ്റ്റിക് റിക്രൂട്ട്‌മെന്റ് തലവൻ ഖാലിദ് അൽ ദഖ്‌നാൻ  പറഞ്ഞു. ഈ മേഖലയിലെ മൊത്തം ജോലി ചെയ്യുന്ന തൊഴിലാളികളില്‍ 75 ശതമാനവും ഫിലിപ്പിയൻസില്‍ നിന്നുള്ള  ഗാർഹിക തൊഴിലാളികളാണ്. ഫിലിപ്പൈൻ സർക്കാർ സസ്പെൻഷൻ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ തിരിച്ചടികളാണ് കുവൈത്ത് നേരിടേണ്ടി വരിക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News