ഇരയാകുന്നതിലേറെയും പ്രായമുള്ളവര്‍; കുവൈത്തിൽ 15 മാസത്തിനിടെ സൈബര്‍ ക്രൈമില്‍ നഷ്ടമായത് 50 മില്യണ്‍ ദിനാര്‍

  • 29/03/2023

കുവൈത്ത് സിറ്റി: ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കിരയായി കുവൈത്തില്‍ കഴിഞ്ഞ 15 മാസത്തിനിടെ ഏകദേശം 50 മില്യണ്‍ ദിനാര്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍. അതിൽ 2022ൽ 38 മില്യണും ഈ വര്‍ഷം ഇന്നലെ വരെ 12 മില്യണും നഷ്ടമായെന്നാണ് കണക്കുകള്‍. കഴിഞ്ഞ 15 മാസത്തിനിടെ ഏകദേശം 20,000 പൗരന്മാരും താമസക്കാരും സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി. ഇതില്‍ ഭൂരിഭാഗവും പ്രായമായവരും സാങ്കേതികവിദ്യയിൽ വേണ്ടത്ര പരിചയമില്ലാത്തവരുമാണെന്നാമ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യത സംരക്ഷിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ അവബോധം വളർത്തുന്നതിൽ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് വലിയ വെല്ലുവിളി നേരിടുകയാണ്. പ്രത്യേകിച്ചും ഈ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ വ്യാപിച്ചതിന് ശേഷമാണ് ഈ പ്രതിസന്ധി. സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ സൈബർ സുരക്ഷ വർധിപ്പിക്കുക, അവബോധം വളർത്തുക, സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് വിവിധ മേഖലകളില്‍ സുരക്ഷാ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും വികസിപ്പിക്കുക തുടങ്ങിയവ ആവശ്യമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News