ഫോക്കസ് കുവൈറ്റ് ഫർവാനിയ യൂണിറ്റ് ഭാരവാഹികൾ

  • 30/03/2023


കുവൈറ്റ് സിറ്റി: - ഫോക്കസ് കുവൈറ്റ് . ഫർവാനിയ യൂണിറ്റിന്റെ വാർഷിക സമ്മേളനം വെൽഫയർ കൺവീനർ സിറാജുദ്ദീന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ ഷാഹിൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് , ട്രഷറർ സി.ഒ. കോശി, ജോ: സെക്രട്ടറി സുനിൽ ജോർജ് . ജമാലുദ്ദീൻ, വെബ്ബ് മാസ്റ്റർ അനിൽ കെ.ബി., അബ്ദു സലിം, മുഹമ്മദ് ഫാറൂക്ക് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി സിറാജുദ്ദീൻ (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷാഹിൻ (യൂണിറ്റ് കൺവീനർ) മുഹമ്മദ് ഫാറൂക്ക് (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Related News