കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി

  • 02/04/2023


കുവൈറ്റ് : എളിമയുടെ പ്രതീകമായ കഴുതക്കുട്ടിയുടെ പുറത്തേറി പരിവർത്തനത്തിന്റെ സന്ദേശവുമായി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ കുരുത്തോലകളും, ഒലിവിലകളും വിരിച്ച് രാജകീയമായി വരവേറ്റതിന്റെ ഓർമ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി. 

ഏപ്രിൽ 1-നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ കല്ക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗീസ് ജോൺ, ഫാ. ഷാനു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. വിവിധ ദേവാലയങ്ങളിൽ നടന്ന ഹോശാനയുടെ പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും ആയിരക്കണക്കിനു വരുന്ന വിശ്വാസികൾ ഭക്തിപുരസ്സരം പങ്കെടുത്തു.

Related News