മലപ്പുറം ജില്ലാ അസോസിയേഷൻ ആറാം വാർഷിക പൊതുയോഗം നടത്തി

  • 07/04/2023


മലപ്പുറം ജില്ലാ അസോസിയേഷൻ 2022 വർഷത്തെ വാർഷിക പൊതുയോഗം 31- 03 -2023 വെള്ളിയാഴ്ച അബ്ബാസിയ ഇൻഡിഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അനീഷ് കാരാട്ടിന്റെ സ്വാഗതത്തോടുകൂടി യോഗ നടപടികൾ ആരംഭിച്ചു. കോർ കമ്മിറ്റി അംഗങ്ങളായ സലിം നിലമ്പൂർ , ഷാജഹാൻ പാലാറ , സുഭാഷ് മാറഞ്ചേരി , ജോൺ ദേവസ്യ എന്നിവരും, ലേഡീസ് വിംഗ്‌ നേതാക്കളായ സലീന റിയാസ് , ഷൈല മാർട്ടിൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.ജനറൽ സെക്രട്ടറി നസീർ കാരാംകുളങ്ങര വാർഷിക റിപ്പോർട്ടും, ട്രഷറർ ഹാപ്പി അമൽ സാമ്പത്തിക റിപ്പോർട്ടും, മാക്ക് ലേഡീസ് വിങ് സെക്രട്ടറി അനു അഭിലാഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു പാസാക്കി, അസോസിയേഷൻ ഭേദഗതി വരുത്തിയ നിയമാവലി ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ജംഷാദിന്റെ അഭാവത്തിൽ പ്രസിഡണ്ട് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ യോഗത്തിൽ അവതരിപ്പിച്ചു. 
മാക്ക് മീഡിയവിങ് കൺവീനറായി വാസുദേവൻ മമ്പാടിനെയും (രക്ഷാധികാരി),
എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരണത്തിന്റെ ഭാഗമായി സജീവ അംഗങ്ങളായ അജ്മൽ വേങ്ങര, മുജീബ് കിഴക്കേ തലക്കൽ, ബൈജു ബാലചന്ദ്രൻ, ബിജു ഭാസ്കർ, പ്രജിത് മേനോൻ, കബീർ പറങ്ങോടത്ത്, ജംഷീർ ബാബു ,വിനോദ് നാരായണൻ, മുഹമ്മദ് റാഫി എന്നിവരെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായും, ശില്പാ രതീഷ്, സൂര്യ രജുഷ് എന്നിവരെ ലേഡീസ് എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.    
2023പ്രവർത്തന വർഷത്തെ മാക്ക് കിഡ്സ് ഭാരവാഹികളെ പ്രഖ്യാപിച്ചു . ചെയർപേഴ്സൺ ആയി അഭിയ മാട്ടിൻ, വൈസ് ചെയർപേഴ്സൺ ആയി  
 മൻഹ സുനീറിനെയും, ആയിഷ മുസ്തഫയെയും,ട്രഷററായി വിസ്മയ് ബിജുവിനെയും, ജോയിൻ ട്രഷററായി എസ്തർ മറിയ ജോണിനെയും, സെക്രട്ടറിയായി മൻഹ ജാസ്മിൻ മേത്തലകത്ത് നെയും, ജോയിന്റ് സെക്രട്ടറിയായി ഹിമ അഫ്സൽ ഖാനെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി ആസ്റ്റൻ മാർട്ടിൻ, റേച്ചൽ ഫെഡ്രിക് ജോസഫ്, രഹാൻ സുനീർ, , ഐശ്വര്യ ലക്ഷ്മി, ദക്ഷിൺ പി രതീഷ്, ദീഥ്യാ സുദീപ്, സൗരവ് ചിത്രംവള്ളി, അക്സ സാറാ ബിനോജ്, എയ്ഞ്ചൽ അന്ന അഗസ്റ്റിൻ എന്നിവരെയും തിരഞ്ഞെടുത്തു.  
പ്രസ്തുത ചടങ്ങിൽ മാക്ക് ഈണം 2022 വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത ഈണം കൺവീനർ അനസ് തയ്യിൽ(രക്ഷാധികാരി),അനീഷ് കാരാട്ട് (സെക്രട്ടറി) കുവൈറ്റ്‌ നാഷണൽ ടീമിലേക്കു സെലക്ഷൻ ലഭിച്ച ക്രിക്കറ്റെർ മുഹമ്മദ് ഷെഫീഖ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.ഇല്യാസ് പാഴൂരിന്റെ നന്ദി പ്രകാശനത്തോടുകൂടി യോഗനടപടികൾ അവസാനിച്ചു.

Related News