ഗ്രാൻഡ് ഇഫ്‌താർ; കുവൈത്ത് കെ.എം.സി.സി.യെ അഭിനന്ദിച്ച് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക:

  • 08/04/2023


കുവൈത്ത് സിറ്റി:

വിവിധ മത വിഭാഗങ്ങളുള്ള മതേതരത്വ ഇന്ത്യയിൽ റമദാൻ അതിന്റെ പൂർണതയോടു കൂടി അനുഷ്ടിക്കുന്നുണ്ടന്നും അതിനനുസൃതമായി കുവൈത്തിലും ഗ്രാൻഡ് ഇഫ്‌താർ സംഘടിപ്പിച്ച കുവൈത്ത് കെ.എം.സി.സി. യെ മുക്തകണ്ഠം പ്രശംസിക്കുന്നതായും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അംബാസഡർ. ഈ ഇഫ്‌താർ ഒരു മതസൗഹാർദ്ധ വേദിയാണെന്നും മുഴുവൻ ഇന്ത്യക്കാർക്കും റമദാൻ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്‌താർ മീറ്റിൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷനായിരുന്നു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് റാത്തോർ, ഫിമ പ്രസിഡന്റ് സലിം ദേശായ്, കെ.എം.സി.സി. ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, മെഡ്എക്സ് പ്രസിഡണ്ട് ആൻഡ് സി.ഇ.ഒ. പി.വി.മുഹമ്മദലി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് റീജിയണൽ മാനേജർ അഫ്സൽ ഖാൻ, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദുറഹിമാൻ ആശംസകളർപ്പിച്ചു.

ഇസ്മായിൽ ഹുദവി (കെ.ഐ.സി.) ഉദ്ബോധന പ്രസംഗം നടത്തി. നിസാർ മൗലവി (കെ.എൻ.എം. ഹുദാ സെന്റർ), ശരീഫ് (കെ.ഐ.ജി.), മൊയ്‌തീൻ കുട്ടി (ലുലു), കൃഷ്‌ണൻ കടലുണ്ടി (ഒ.ഐ.സി.സി.), റിവെൻ ഡിസൂസ (ടൈംസ് കുവൈത്ത്), സിദ്ധീഖ് വലിയകത്ത്, ബഷീർ ബാത്ത, ഹമീദ് കേളോത്ത്, ഹബീബുള്ള മുറ്റിച്ചൂർ, ഡോ. ഹിദായത്തുള്ള (ഖായിദെ മില്ലത്ത് കൾച്ചറൽ ഫോറം), റിജിൻ രാജ് , അഡ്വ.ബഷീർ (മലപ്പുറം അസോസിയേഷൻ), നിസാം തിരുവനന്തപുരം (ഓ.ഐ.സി.സി), ഹനീഫ് കോഴിക്കോട്, അസീസ് തിക്കോടി, പി.വി.നജീബ് (കോഴിക്കോട് ജില്ലാ അസോസിയേഷൻ), അനിൽ പി.അലക്സ് (മംഗളം), നിജാസ് കാസിം, ഷാജഹാൻ (വിബ്‌ജിയോർ), സലിം കോട്ടയിൽ (മീഡിയ വൺ), മൊയ്‌ദീൻ ലുലു, എ.കെ. മഹ്മൂദ്, അൻവർ ഹുസൈൻ (ആന്ധ്രാ) എന്നിവർ വിശിഷ്ടാതിഥികളായി ഇഫ്‌താർ മീറ്റിൽ പങ്കെടുത്തു.

കെ.എം.സി.സി. ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എഞ്ചിനീയർ മുഷ്താഖ്, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ ഇഫ്റ്റാറിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ ഇഫ്‌താർ നിയന്ത്രിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

Related News