സാമൂഹിക - വൈവിധ്യത്തിലധിഷ്ഠിതമായി സ്നേഹോഷ്മളമായ ഒഐസിസി ഇഫ്താർ മീറ്റ്!

  • 13/04/2023



 കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് നാഷണൽ  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യധാരാ സാമൂഹിക സാംസ്‌കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സാമുദായിക ദ്രുവീകരണം അതിവേഗം  സംഭവിച്ചുകൊണ്ടിരിക്കെ സർവ്വ   സാഹോദര്യംഊട്ടി ഉറപ്പിക്കപ്പെടുന്ന കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇഫ്താർ മീറ്റിൽ  സംബന്ധിച്ചവർ എടുത്തുപറഞ്ഞു. 
  ദേശീയ വൈസ് പ്രസിഡന്റ് എബി വരിക്കാടിന്റെ അധ്യക്ഷതയിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ  സ്‌കൂളിൽ  ഇന്ന് നടന്ന ഇഫ്താർ മീറ്റ്ന്  ജന. സെക്രട്ടറി ബി എസ്‌പിള്ള സ്വാഗതം പറഞ്ഞു. കുവൈറ്റ്   ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്തു. കാലഘട്ടം ആവശ്യപ്പെടുന്ന സാമൂഹിക സൗഹാർദ്ദം വിപുലപ്പെടുത്തുന്നതിന് ഒഐസിസി പ്രതിജ്ഞാബദ്ധമാണെന്ന് ഇഫ്താർ മീറ്റ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

കുവൈറ്റിൽ ഹ്രസ്വ സന്ദര്ശനത്തിനെത്തിയിട്ടുള്ള  കെ എൻ എം. മർക്കസ് ദഅവ സംസ്ഥാന ട്രഷറർ ജനാബ് എം അഹമ്മദ് കുട്ടി മദനി വിശദമായ റമസാൻ സന്ദേശം നൽകി.സർവ്വ ജനാചാരങ്ങളുടെയും നന്മയെ ലക്ഷ്യമാക്കിയാണ് പരിശുദ്ധ ഖുർആൻ അവതീര്ണമായിട്ടുള്ളതെന്നും അത് എല്ലാ വിഭാഗം മനുഷ്യരോടുമായാണ് സംവദിക്കുന്നതെന്നും അദ്ദേഹം ഖുർആൻ  വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.

'കല' കുവൈറ്റ് പ്രസിഡന്റ് ഷൈമേഷ്, കെ. എം. സി. സി. ജന. സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവരും ആശംസകളറിയിച്ച് സംസാരിച്ചു. ഒഐസിസി സെക്രട്ടറി നിസാം തിരുവനന്തപുരം ഏകോപിപ്പിച്ച   ഇഫ്താര് മീറ്റ് ദേശീയ ഭാരവാഹികളായ  ജോയ് ജോൺ  , ബിനു ചേമ്പാലയം, ജോയ് കരവാളൂർ, മനോജ് ചണ്ണപ്പേട്ട ,റോയ് കൈതവന, റിഷി ജേക്കബ്, ജോബിൻ ജോസ് എന്നിവരെ കൂടാതെ  ഒഐസിസി യുടെ ജില്ലാ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും ചേർന്ന് നിയന്ത്രിച്ചു. 
വിപരീത കാലാവസ്ഥയിലും സ്ത്രീകളും കുട്ടികളുമടക്കം വാൻ ജനാവലി സംബന്ധിച്ച ചടങ്ങിൽ    സർവ്വശ്രീ  സജി ജനാർദ്ദനൻ, ശറഫുദ്ധീൻ കണ്ണേത്ത്, പി ജി ബിനു, ജോസഫ് പണിക്കർ, ഷെറിൻമാത്യു,  എസ്‌ എ ലബ്ബ, ശഹീദ് ലബ്ബ, മുബാറക് കാമ്പ്രത്ത് എന്നിങ്ങനെ വിവിധ വ്യക്തിത്വങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും സാമിപ്യം കൊണ്ട്  സ്നേഹോഷ്മളമായ അനുഭവമാക്കി മാറ്റി. oicc ട്രഷറർ രാജീവ് നടുവിലേമുറി കൃതജ്ഞത പറഞ്ഞു.

Related News