കുവൈത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പ്രവർത്തിക്കുന്ന ആദ്യ ജീവനക്കാരിയെ നിയമിച്ച് AUM

  • 10/05/2023


കുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ വിദ്യാർത്ഥികളുമായും പൂർവ്വ വിദ്യാർത്ഥികളുമായും ആശയവിനിമയം നടത്തുന്നതിനുള്ള പുതിയ മുഖത്തെ നിയോ​ഗിച്ച് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് മിഡിൽ ഈസ്റ്റ് (എയുഎം). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ ജീവനക്കാരിയെയാണ് എയുഎം നിയമിച്ചത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവനക്കാരിയായ ഡാനയെ ഭാഷ പ്രോസസ്സ് ചെയ്യാനും എല്ലാ തരത്തിലുമുള്ള വിദ്യാർത്ഥികളുടെ അന്വേഷണങ്ങൾ മനസിലാക്കാനും അവയോട് പ്രതികരിക്കാനുമുള്ള പ്രാപ്തിയും സംവിധാനങ്ങളുമായാണ് സജ്ജമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് കൂടുതൽ ഫലപ്രദമായ ആശയവിനിമയ സേവനങ്ങൾ നൽകാൻ ഡാന - ഐക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഡാന ഐയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻ സാധിക്കും എന്നതാണ്. കാരണം വിദ്യാർത്ഥികളുമായി 65 ലധികം ഭാഷകളിൽ സംസാരിക്കാൻ ഡാനയ്ക്ക് സാധിക്കും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News