കുവൈത്തിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ 29 ശതമാനം പുകവലിക്കുന്നുവെന്ന് മുന്നറിയിപ്പ്

  • 10/05/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂൾ വിദ്യാർത്ഥികള്‍ക്കിടയില്‍ പുകവലി നിരക്ക് 29 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. അടുത്ത കാലത്ത് നടത്തിയ പഠനത്തിലാണ് പുകവലി നിരക്ക് കുതിച്ച് ഉയര്‍ന്നതായി വ്യക്തമായത്. 16.3 ശതമാനം കാൻസർ കേസുകളും സിഗരറ്റും ഷിഷയും വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ കോംബാറ്റിംഗ് സ്മോക്കിംഗ് ആൻഡ് ക്യാൻസർ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

പുകവലിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്വാസകോശ അർബുദമാണ്. തുടർന്ന് മൂത്രാശയ അർബുദം വൻകുടൽ അർബുദം എന്നിവയുമാണ്. കുവൈത്തിലെ പുകവലിയുടെ വ്യാപനം പൗരന്മാരുടെ ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുകയും ആരോഗ്യകരമായ വികസന പ്രക്രിയയെ ഗണ്യമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News