കുവൈത്ത് പോയിസണ്‍ കണ്‍ട്രോള്‍ സെന്‍റര്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • 10/05/2023

കുവൈത്ത് സിറ്റി: രാജ്യത്തെ പോയിസണ്‍ കണ്‍ട്രോള്‍ സെന്‍റര്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദി ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ്, ക്യൂറേറ്റീവ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ സംവിധാനം. 
വിഷബാധ കേസുകൾ പിന്തുടരുന്നതിനും ഉപദേശങ്ങളും ചികിത്സാ പദ്ധതികളും നൽകാനും വിഷ പദാർത്ഥങ്ങൾ നിയന്ത്രിക്കാനും ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സ്പെഷ്യലൈസ് സേവനം നല്‍കുന്ന ആദ്യത്തെ കേന്ദ്രമാണിത്. വിഷബാധ കേസുകൾ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ നൽകാണ കേന്ദ്രത്തിന് സാധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News