സുഡാനിലേക്കുള്ള കുവൈത്തിന്റെ സഹായം; ആറാമത്തെ വിമാനം പുറപ്പെട്ടു

  • 10/05/2023



കുവൈത്ത് സിറ്റി: ദുരിതം നേരിടുന്ന ഡുഡാന് കൈത്താങ്ങായി കുവൈത്ത്. അബ്ദുള്ള അൽ മുബാറക് എയർ ബേസിൽ നിന്ന് സുഡാനിലേക്ക് അടുത്ത വിമാനം പുറപ്പെട്ടതായി റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇക് കുവൈത്തിൽ നിന്ന് സുഡാനിലേക്കുള്ള ആറാമത്തെ വിമാനമാണ്. ആശ്വാസത്തിനായി 10 ടൺ മെഡിക്കൽ സാമഗ്രികളുമായാണ് വിമാനം പുറപ്പെട്ടിരിക്കുന്നത്. 

ലോകത്തെ വിവിധ രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും, പ്രത്യേകിച്ച് സുഡാനിൽ, മാനുഷിക സഹായം നൽകുന്നതിൽ കുവൈത്തിന്റെ പ്രയത്‌നങ്ങൾ ലോകം മുഴുവൻ വിലമതിക്കുന്നുണ്ടെന്ന് സൊസൈറ്റിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഡയറക്ടർ യൂസഫ് അൽ മരാജ് പറഞ്ഞു. 60 ടൺ ആരോഗ്യ-ഭക്ഷ്യ വസ്തുക്കൾ സുഡാനിലേക്കുള്ള എയർ ബ്രിഡ്ജ് വഴി നൽകി കഴിഞ്ഞു. ഇത് സഹോദരങ്ങളായ സുഡാനീസ് ജനതയ്ക്ക് സഹായം നൽകുന്നതിന്റെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News