കുവൈത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ: പ്രവാസി ഉത്തരവാദികളാക്കുന്ന പ്രവണത തെറ്റെന്ന് പ്രതികരണം

  • 10/05/2023



കുവൈത്ത് സിറ്റി: ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പ്രവാസി തൊഴിലാളികളെ  ഉത്തരവാദികളാക്കുന്ന പ്രവണതയ്ക്കെതിരെ കുവൈത്ത് പ്രോഗ്രസീവ് മൂവ്‌മെന്റ്. ജനസംഖ്യാ അസന്തുലിതാവസ്ഥ പരഹരിക്കുന്നതിന് ദേശീയ കമ്മിറ്റി രൂപീകരിക്കാനുള്ള മന്ത്രിസഭയുടെ അവസാന സെഷനില്‍ തീരുമാനം വന്നതിനെ തുടര്‍ന്നാണ് കുവൈത്ത് പ്രോഗ്രസീവ് മൂവ്‌മെന്റ് ഇടപെടുന്നത്. 

ദൈർഘ്യമേറിയ ജോലി സമയം, കുറഞ്ഞ വേതനം തുടങ്ങി പ്രവാസി തൊഴിലാളികള്‍ വലിയ ചൂഷണങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ വിഷയങ്ങള്‍ ഒന്നും പരിഗണിക്കപ്പെടാതെ കുവൈത്ത് പൗരന്മാരുടെ കുറഞ്ഞ ശതമാനം എന്ന ഒരു വശത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയാണ് മൂവ്മെന്‍റ് എതിര്‍ക്കുന്നത്. ജനസംഖ്യാ അസന്തുലിതാവസ്ഥ എന്ന പ്രശ്‌നത്തിന്റെ മൂലകാരണമാകുന്ന അഞ്ച് ഘടകങ്ങളും കുവൈത്ത് പ്രോഗ്രസീവ് മൂവ്‌മെന്റ് തുറന്നുകാട്ടുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News