തീപിടുത്ത അപകടങ്ങളിൽ ഫ്ലൈബോർഡ് ഉപയോഗിക്കാൻ കുവൈത്ത് ഫയർഫോഴ്സ്

  • 11/05/2023



കുവൈത്ത് സിറ്റി: തീപിടുത്ത അപകടങ്ങളിൽ ഫ്ലൈബോർഡ് ഉപയോഗിക്കാൻ കുവൈത്ത് ഫയർഫോഴ്സ്. ഇടുങ്ങിയ സ്ഥലങ്ങളിൽ ഉണ്ടാകുന്ന ചില തീപിടിത്ത അപകടങ്ങളിൽ ഫ്ലൈബോർഡ് ഉപയോഗിച്ച് തുടങ്ങുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെഎഫ്എഫ്) അറിയിച്ചു. ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദിന്റെ സാന്നിധ്യത്തിൽ ഫ്ലൈബോർഡിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അ​ഗ്നിശമന സേനയുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News