ഫിലിപ്പിനോ പൗരന്മാരുടെ യാത്ര; എയർലൈൻസുകൾക്ക് സിവിൽ ഏവിയേഷൻ സർക്കുലർ

  • 11/05/2023



കുവൈത്ത് സിറ്റി: കുവൈത്തിൽ സാധുവായ റെസിഡൻസി ഉള്ളവർ ഒഴികെ ഫിലിപ്പിനോ പൗരത്വമുള്ള ഒരാളുടെയും യാത്ര അനുവദിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് സർക്കുലർ. സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്‌ട്രേഷനിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമിയാണ് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സർക്കുലർ ബാധകമായിരിക്കും. സാധുവായ റെസിഡൻസി ഉള്ളവർ ഒഴികെ,  ഫിലിപ്പിനോ പൗരത്വമുള്ള ഒരു യാത്രക്കാരനെയും കുവൈത്തിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ല. എൻട്രി വിസ മുൻകൂർ ആയി ഉണ്ടെങ്കിൽ പോലും ഈ നിബന്ധന ബാധകമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News