കഴിഞ്ഞ വര്‍ഷം കുവൈത്തിൽ യാത്രവിലക്കേർപ്പെടുത്തിയത് 140,000 പൗരന്മാരെയും പ്രവാസികളെയും

  • 18/05/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം യാത്ര ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത് 140,005 പൗരന്മാരെയും താമസക്കാരെയുമാണെന്ന് കണക്കുകള്‍. നീതികാര്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. കുവൈത്ത് എയർപോർട്ട് ഓഫീസിനാണ് യാത്രാ നിരോധനത്തിൽ ഏറ്റവുമധികം പങ്കുള്ളതെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് നിരോധിച്ചവരുടെ എണ്ണം പൗരന്മാരും താമസക്കാരും ആയി 36,145 പേരില്‍ എത്തിയിട്ടുണ്ട്. 

അതേസമയം, ക്യാപിറ്റൽ ഗവർണറേറ്റാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. 28,251 യാത്രാ നിരോധന നടപടികളാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സ്വീകരിച്ചത്. പൗരന്മാരും താമസക്കാരുമായി  25,390 പേര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി കൊണ്ട് ഫർവാനിയ ഗവർണറേറ്റ് ആണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News