ആറാം റിംഗ് റോഡിൽ അപകടം; പ്രവാസി യുവാവിന് ദാരുണാന്ത്യം

  • 18/05/2023



കുവൈത്ത് സിറ്റി: ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഷ്യൻ പ്രവാസിയായ യുവാവ് മരണപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. മുപ്പത് വയസുള്ള പ്രവാസിയാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ഒരു കുവൈത്ത പൗരന് പരിക്കേറ്റിട്ടുണ്ട്. ആറാം റിംഗ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി സെൻട്രല്‍ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. അഗ്നിശമന ഉടൻ തന്നെ സ്ഥലത്തേക്ക് എത്തി. അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിച്ച് എമര്‍ജൻസി വിഭാഗത്തിന് കൈമാറി. മരണപ്പെട്ടയാളുടെ മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തുവെന്നും അഗ്നിശമന സേന അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News