കുവൈത്തിന് പുറത്തേക്ക് സ്വർണ്ണ ബിസ്‌ക്കറ്റുമായി യാത്ര; നിബന്ധനകള്‍ ഇങ്ങനെ

  • 18/05/2023



കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് സ്വർണ്ണ ബിസ്‌ക്കറ്റുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാരും താമസക്കാരും യാത്ര ചെയ്യുന്നതിന് മുമ്പ് വിമാനത്താവളത്തിലെ എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഇത് സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ് വാങ്ങിയിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നിബന്ധന. സമീപകാലത്ത് യാത്രക്കാരുടെ പക്കൽ വൻതോതിൽ സ്വർണം കണ്ടെത്തിയതും തീരുമാനത്തിന് പിന്നിലെ കാരണമായി. സ്വർണ്ണ ബിസ്‌ക്കറ്റുമായി യാത്ര ചെയ്യുന്നതിന് ഒരേയൊരു അർത്ഥമേ ഉള്ളുവെന്നും യാത്രക്കാരൻ തന്റെ പണത്തിന്റെ മൂല്യം സ്വർണ്ണമാക്കി മാറ്റുകയാണെന്നും വൃത്തങ്ങള്‍ വിശദീകരിച്ചു. 

ഗോള്‍ഡ് ബാറുമായി യാത്ര ചെയ്യണമെങ്കില്‍ തന്റെ ഐഡന്റിഫിക്കേഷൻ പേപ്പറുകൾ എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന് സമർപ്പിക്കുന്നതിന് പുറമേ, യാത്രയ്‌ക്ക് ഒരു ദിവസം മുമ്പ് അദ്ദേഹം തന്റെ  സ്വർണ്ണ കട്ടികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഇൻവോയ്‌സും നല്‍കണം. വിമാനത്താവളത്തിൽ എത്തുമ്പോൾ കസ്റ്റംസ് ഇൻസ്പെക്ടർമാരെ മുമ്പ് ലഭിച്ച സ്റ്റേറ്റ്മെന്‍റ് കാണിച്ചാല്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News