കുവൈത്ത് ഹെൽത്ത് ബ്യൂറോയിൽ നിന്ന് 1.5 മില്യൺ ഡോളർ തട്ടിയെടുത്തതായി അമേരിക്കൻ പൗരന്‍റെ കുറ്റസമ്മതം

  • 18/05/2023



കുവൈത്ത് സിറ്റി: വാഷിംഗ്ടണിലെ കുവൈറ്റ് ഹെൽത്ത് ഓഫീസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ഗൂഢാലോചനയിൽ അമേരിക്കൻ പൗരൻ കുറ്റം സമ്മതിച്ചു. ഏകദേശം ഒമ്പത് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വിർജീനിയയിൽ നിന്നുള്ള ഒരു അമേരിക്കൻ പൗരൻ കുറ്റം സമ്മതിച്ചതായി യുഎസ് നീതിന്യായ വകുപ്പ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് 2014ല്‍ ആണ്. ഏഴ് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2021 ഡിസംബറിലാണ് ഈജിപ്ത് അമേരിക്കയ്ക്ക് കൈമാറിയത്. 

ഫെഡറൽ കോടതിയിൽ പരിഗണിച്ച രേഖകൾ പ്രകാരം 2014 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കുവൈത്ത് എംബസിയിൽ നിന്ന് തട്ടിയെടുത്ത പണം വെളുപ്പിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമായിട്ടുള്ളത്. ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റൽ, മെഡ്സ്റ്റാർ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയുൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി വിദേശത്തുള്ള കുവൈത്ത് പൗരന്മാരുടെ സ്കോളർഷിപ്പിന്‍റെ ഭാഗമായുള്ള ചിലരുമായി ചേര്‍ന്ന് പ്രതി തട്ടിയെടുത്തതായാണ് കേസ്. വ്യാജ കമ്പനികളുടെ പേരിലാണ് പ്രതിയും സംഘവും ഗൂഢാലോചന നടത്തിയത്.  1.5 മില്യൺ ഡോളറാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News