ഹാഷിഷുമായി യാത്രക്കാരൻ കുവൈറ്റ് എയർപോർട്ടിൽ അറസ്റ്റില്‍

  • 18/05/2023



കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. യൂറോപ്യൻ രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരനെ ടെര്‍മിനല്‍ നാലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. സംശയം തോന്നി ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരനെ പരിശോധിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഇൻഫർമേഷൻ കമ്മിറ്റി അംഗം മിഷാല്‍ അല്‍ ദഫ്രി പറഞ്ഞു. ബാഗിനുള്ളില്‍ സംശയകരമായ മൂന്ന് പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. തുടര്‍ പരിശോധനയില്‍ ഒരു കണ്ടെയ്നറില്‍ ക്രീമുകള്‍ക്കൊപ്പം ഹാഷിഷ് സെറവും കണ്ടെടുത്തു. യാത്രക്കാരനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News