'കുവൈത്ത് നിയമങ്ങളെ മാനിക്കുന്നു'; ലക്ഷ്യം തൊഴിലാളികളുടെ സുരക്ഷ മാത്രമെന്ന് ഫിലിപ്പിയൻസ്

  • 19/05/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ നിയമങ്ങളോട്  പൂർണമായ ബഹുമാനമുണ്ടെന്ന് വ്യക്തമാക്കി ഫിലിപ്പൈൻ സർക്കാർ പ്രതിനിധി സംഘം. കുവൈത്തിലെ തങ്ങളുടെ രണ്ടാമത്തെ വീടായി കണക്കാക്കുന്ന 200,000-ത്തിലധികം ഫിലിപ്പിനോ തൊഴിലാളികളുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരവും ചരിത്രപരവുമായ ബന്ധത്തിന്റെ വികാസത്തിന് ഇത് കാരണമായിട്ടുണ്ടെന്നും പ്രതിനിധി സംഘം പറഞ്ഞു. ഈ മാസം 16നും 17നുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ബന്ധപ്പെട്ട അതോറിറ്റികളുമായി ഫിലിപ്പിയൻസ് സംഘം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

ഫിലിപ്പിയൻസ് എംബസിയും ഫിലിപ്പൈൻ സർക്കാരും കൈക്കൊള്ളുന്ന എല്ലാ നടപടികളും തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വേണ്ടി മാത്രമാണെന്ന് പ്രതിനിധി സംഘം വിശദീകരിച്ചു. വിദേശത്തുള്ള ഏതൊരു രാജ്യത്തെയും പൗരന്മാർക്ക് സംരക്ഷണം നൽകുന്നത് അന്താരാഷ്ട്ര നിയമപ്രകാരം കോൺസുലാർ ഓഫീസുകളുടെ കടമയാണ്.  ദ്വിദിന സന്ദർശനത്തിലുടനീളം കുവൈത്ത് സര്‍ക്കാരിന്‍റെ മികച്ച ഇടപെടലുകള്‍ക്ക് സംഘം പ്രതിനിധി സംഘം നന്ദി അറിയിച്ചു. ഫിലിപ്പീനോസിന് വിസ നൽകുന്നത് കുവൈറ്റ് നിർത്തിവച്ച സാഹചര്യത്തിലാണ് ചർച്ചകൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News