പ്രൊഫഷണൽ ടെസ്റ്റുകളിൽ വിജയിക്കാത്ത 13,000 കുവൈറ്റ് പ്രവാസി എഞ്ചിനീയർമാരുടെ ലിസ്റ്റ് തയാറായി

  • 19/05/2023



കുവൈത്ത് സിറ്റി: കുവൈത്തികളായ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ജോലി ലഭിക്കുന്നത് ഭാവിയില്‍ പ്രയാസകരമായിരിക്കുമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സിന്റെ തലവൻ എഞ്ചിനിയര്‍ ഫൈസൽ അൽ അറ്റ്ൽ. ബിരുദധാരികളുടെ എണ്ണം പ്രതിവർഷം 3,000 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സർക്കാർ, സ്വകാര്യ തൊഴിൽ വിപണിയുടെ യഥാർത്ഥ ആവശ്യം 1,000 എഞ്ചിനീയർമാരിൽ കവിയുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

അതേസമയം, കുവൈത്ത് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് അസോസിയേഷൻ നടത്തിയ പ്രൊഫഷണൽ ടെസ്റ്റുകളിൽ വിജയിക്കാത്ത 13,000 പ്രവാസി എഞ്ചിനീയർമാരെ ഉൾപ്പെടുത്തി ഒരു ലിസ്റ്റ് തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ കുവൈത്തിവത്കരണ  നിയമം ഭേദഗതി ചെയ്യണമെന്ന് അസോസിയേഷൻ മാൻപവര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കുവൈത്തികളുടെ എണ്ണം 30 ശതമാനത്തില്‍ കുറയാത്ത നിലയില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. ബന്ധപ്പെട്ട അതോറിറ്റികള്‍ തമ്മിൽ ഏകോപനമില്ലെങ്കിൽ വരും വർഷങ്ങളിൽ എൻജിനീയറിംഗ് ബിരുദധാരിക്ക് ജോലി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News