ഇന്ത്യൻ എംബസ്സി അബ്ദലിയിൽ കോൺസുലർ- മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 19/05/2023


കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി കുവൈറ്റിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള അബ്ദലിയിൽ കോൺസുലർ ക്യാമ്പ് നടത്തി. കുവൈറ്റിന്റെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ എത്തിക്കുന്നതിനുള്ള എംബസിയുടെ ശ്രമത്തിന്റെ ഭാഗമാണ് ക്യാമ്പ്. പാസ്‌പോർട്ട് പുതുക്കൽ, പിസിസി, അറ്റസ്റ്റേഷൻ സേവന അപേക്ഷകർക്ക് പുറമെ ഗാർഹിക-സ്വകാര്യ മേഖലകളിലെയും നിരവധി ഇന്ത്യൻ തൊഴിലാളികൾ തൊഴിൽ പരാതികളും രജിസ്റ്റർ ചെയ്യുന്നതിനായി ക്യാമ്പ് സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ ഡോക്ടർ  ആദർശ് സ്വൈകയും മിഷന്റെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ക്യാമ്പ് സന്ദർശിക്കുകയും സേവന അന്വേഷകരുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിലെ (ഐഡിഎഫ്) മുതിർന്ന ഡോക്ടർമാരുടെ സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും ആരോഗ്യ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി ക്രമീകരിച്ചിരുന്നു. 500 ഓളം ആളുകൾ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News