വോട്ടെടുപ്പ് ദിവസം കുവൈത്തിൽ 279 കേസുകൾ കൈകാര്യം ചെയ്തുവെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 08/06/2023കുവൈത്ത് സിറ്റി: വോട്ടെടുപ്പ് ദിനം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച് കൊണ്ട്  ചുമതലകൾ പൂർണ്ണമായി നിർവഹിച്ചതിന് എല്ലാ ആരോഗ്യ, സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും നന്ദി അറിയിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. പോളിംഗ് സ്റ്റേഷനുകളിലെ ഫീൽഡ് ക്ലിനിക്കുകൾ വഴി കൈകാര്യം ചെയ്ത രോഗബാധിതരുടെ എണ്ണം 279 ആണ്. 267 കേസുകൾ ക്ലിനിക്കുകളിൽ ചികിത്സിക്കുകയും 12 കേസുകൾ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഹൈപ്പോഗ്ലൈസീമിയ, തലകറക്കം, തലവേദന, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ കേസുകൾക്കാണ് പോളിംഗ് സ്റ്റേഷനുകളിലെ ഫീൽഡ് ക്ലിനിക്കുകളിൽ തന്നെ ചികിത്സ നൽകിയത്. ജനറൽ ഹൈപ്പോഗ്ലൈസീമിയ, തലകറക്കം, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ കേസുകളാണ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News