ഭിന്നശേഷിയുള്ളവർക്കായി സജ്ജമാക്കിയ ഏരിയകളിൽ അനധികൃത പാർക്കിം​ഗ്; നടപടിയുമായി കുവൈറ്റ് ട്രാഫിക്

  • 01/08/2023

 

കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ളവർക്കായി സജ്ജമാക്കിയ ഏരിയകളിൽ അനധികൃത പാർക്കിം​ഗ് ചെയ്തതിന് 85 പേർക്കെതിരെ നടപടി സ്വീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ജൂലൈ 22 നും 28 നും ഇടയിലുള്ളതാണ് ഈ കണക്കുകൾ. ഗതാഗതക്കുരുക്കുണ്ടാക്കിയതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും നിരവധി പേരെ അധികൃതർ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 14 വാഹനങ്ങളും കണ്ടെത്താൻ സാധിച്ചുവെന്ന്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Related News