ജഹ്റയിലെ അപ്പാർട്ട്മെന്റുകളിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ

  • 01/08/2023


കുവൈത്ത് സിറ്റി: ജഹ്റയിലെ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങൾ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിട്ടി വിഭാ​ഗത്തിന്റെ, പ്രത്യേകിച്ച് ജഹ്റ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് പ്രതികളെ പിടികൂടാനായത്. മോഷ്ടിക്കപ്പെട്ട വസ്തുക്കളുകളും പ്രതികളിൽ നിന്ന് കണ്ടെത്താൻ സാധിച്ചു. അറസ്റ്റിലായ വ്യക്തികളെയും കണ്ടെടുത്ത മോഷ്ടിച്ച വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറാനുള്ള നടപടിയിലാണ് ജഹ്‌റ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്. കുറ്റവാളികൾക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News