എംബസി പ്രതിനിധിയായി ആൾമാറാട്ടം നടത്തി വീട്ടുജോലിക്കാരെ കടത്തി, കുവൈത്തിൽ നിരവധി നിയമ ലംഘകർ അറസ്റ്റിൽ

  • 01/08/2023

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ സുരക്ഷാ സാന്നിധ്യവും തുടർച്ചയായ കാമ്പെയ്‌നുകളുടെ ഫലമായി  വിവിധ രാജ്യക്കാരായ  റെസിഡൻസി , തൊഴിൽ നിയമങ്ങൾ ലംഘിച്ച 113 പേരെ അൽ-അഹമ്മദി ,  ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിൽ നിന്നായി  അറസ്റ്റ് ചെയ്തു 

എംബസി പ്രതിനിധിയായി ആൾമാറാട്ടം നടത്തി വീട്ടുജോലിക്കാരെ കടത്തിക്കൊണ്ടുവന്ന്  താമസം നൽകി  ജോലിയെടുപ്പിച്ചതിന് ഒരാളെയും, ഡെലിവറി കമ്പനിയിൽ നിയമം ലംഘിച്ച് ജോലി ചെയ്ത നാലുപേരെയും അറസ്റ്റ് ചെയ്തു.  ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News