കുവൈത്തിൽ വേനല്‍ക്കാലം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അൽ ഓജൈരി സയന്‍റിഫിക് സെന്‍റര്‍

  • 01/08/2023



കുവൈത്ത് സിറ്റി: വേനൽക്കാലം അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അൽ ഓജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. ഓഗസ്റ്റ് 11ഓടെ ക്ലെബിൻ സീസണിലേക്കും പ്രവേശിക്കും.  താപനില ഉയരുകയും തീവ്രമാക്കുകയും ചെയ്യുന്ന അവസാന സീസണായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ സീസൺ 13 ദിവസം നീണ്ടുനിൽക്കും. ഈ സീസണിന്റെ സവിശേഷത തീവ്രമായ ചൂടാണ്. എന്നാൽ അതേസമയം തന്നെ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ചെയ്യും. തെക്ക്, തെക്കുകിഴക്കൻ കാറ്റ് വീശുന്നതോടെ താപനില കുറയുന്നതിനും കാരണമാകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News