ഒരു മാസത്തിനിടെ 17 കിഡ്നി ട്രാൻസ്പ്ലാൻറ് ഓപ്പറേഷനുകൾ; കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ

  • 01/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു മാസത്തിനിടെ ആകെ 17 കിഡ്നി ട്രാൻസ്പ്ലാൻറ് ഓപ്പറേഷനുകൾ നടത്തിയതായി കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. മുസ്തഫ അൽ മുസാവി അറിയിച്ചു. കുവൈത്തിൽ ആദ്യമായിട്ടാണ് ഇത്രയും ട്രാൻസ്പ്ലാൻറ് ഓപ്പറേഷനുകൾ ഒരു മാസത്തിനിടെ നടക്കുന്നത്. ഹമദ് അൽ ഇസ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷനിലെ അവയവമാറ്റ വിഭാഗം മേധാവി ഡോ. സജ സൊറൂർ, ഡോ. തലാൽ അൽ ഖൂദ് എന്നിവരാണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയാ ടീമിലെ എല്ലാ അംഗങ്ങളെയും നെഫ്രോളജിസ്റ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു.

Related News