നിയമവിരുദ്ധമായ ഓൺലൈൻ സംഭാവനകൾ തടയുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം

  • 01/08/2023


കുവൈത്ത് സിറ്റി: അനധികൃത ഓൺലൈൻ സംഭാവനകളുടെ ശേഖരണം തടയുന്നതിനും അൺബ്ലോക്ക് ചെയ്യുന്നതിനുമുള്ള കരാറിൽ സാമൂഹിക കാര്യ മന്ത്രാലയവും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയും (സിട്രാ) ഒപ്പുവച്ചു. സിട്രയുടെ പ്രതിനിധി ഒമർ അൽ ഒമർ, ഇരു ഏജൻസികളിലെയും പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ദാതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിശ്വാസീയത സംരക്ഷിക്കുന്നതിനും കരാർ ​ഗുണകരമാകുമെന്ന് സാമൂഹികകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ മുതൈരി പറഞ്ഞു. മന്ത്രാലയവും സിട്രയും തമ്മിലുള്ള സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.

Related News