കുവൈത്തിൽ ബാച്ചിലര്‍മാരുടെ താമസം അനുവദിക്കുന്ന ഉടമകള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം

  • 03/08/2023


കുവൈത്ത് സിറ്റി: ബാച്ചിലര്‍മാരുടെ താമസം സംബന്ധിച്ച പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍ റിയൽ എസ്റ്റേറ്റ് ഉടമയ്ക്കും എതിരായ ശിക്ഷകൾ കർശനമാക്കണമെന്ന് ജുഡീഷ്യൽ പോലീസ് ടീമിന്‍റെ ഡെപ്യൂട്ടി തലവനും സിംഗിൾസ് കമ്മിറ്റി അംഗവുമായ അഹമ്മദ് അൽ ഷമ്മാരി. 
സ്വദേശി പ്രദേശങ്ങളിലെ വീടുകളില്‍ ബാച്ചിലര്‍മാര്‍ക്ക് താമസം അനുവദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരക്കണം. റെസിഡൻസി നിയമം ലംഘിച്ച ഒരു പ്രവാസി നടത്തുന്ന സ്ഥാപനം, റെസ്റ്റോറന്റ്, മീറ്റ് ആൻഡ് കാറ്ററിംഗ് വർക്ക് ഷോപ്പ് തുടങ്ങിയ ഗ്രൗണ്ട് ഫ്ലോർ പിടിച്ചെടുക്കാൻ സിംഗിൾസ് കമ്മിറ്റി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News