മറീന ബീച്ചിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

  • 03/08/2023

  


കുവൈത്ത് സിറ്റി: എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലെ ജുഡീഷ്യൽ ഓഫീസർമാർ പരിസ്ഥിതി പോലീസുമായി സഹകരിച്ച് മറീന ബീച്ചിൽ പരിശോധന നടത്തി. പരിസ്ഥിതി സംരക്ഷണ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിശോധനകൾ നടത്തിയത്. ആർട്ടിക്കിൾ 33 പാലിക്കുന്നുവെന്ന് പരിശോധന സംഘം പ്രത്യേകം ഉറപ്പ് വരുത്തി. എതെങ്കിലും തരത്തിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നത് നിരോധിച്ചിരിക്കുന്നതാണ് ഈ നിയമം, പരിശോധനയിൽ അധികൃതർ അഞ്ച് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ക്യാമ്പയിനിലൂടെ ബോധവത്കരണവും അധികൃതർ നൽകി.

Related News