കടലിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിർദേശങ്ങളുമായി കുവൈറ്റ് കോസ്റ്റ്​ഗാർഡ്

  • 03/08/2023



കുവൈത്ത് സിറ്റി: താപനില വർധനവും ജല കായിക വിനോദങ്ങളുടെ ജനപ്രീതി ഉയരുന്ന സാഹചര്യത്തിലും കടലിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകി കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ. ബോട്ട് ഉപയോക്താക്കൾക്ക് ആവശ്യമായ ചില മാർഗ്ഗനിർദ്ദേശങ്ങളാണ് കോസ്റ്റ് ഗാർഡ് നൽകിയിരിക്കുന്നത്. ഒരു ക്രൂയിസറിന്റെ ക്യാപ്റ്റന് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണമെന്നത് നിർബന്ധമാണെന്നും, ബീച്ചിൽ നിന്ന് 200 മീറ്ററിൽ കുറയാത്ത അകലം പാലിക്കുകയും വേണമെന്ന്  അധികൃതർ വ്യക്തമാക്കി. 


മാത്രമല്ല, തീരത്ത് നിന്ന് 2 നോട്ടിക്കൽ മൈലിൽ കൂടുതൽ ദൂരത്തേക്ക് പോകരുത്. കപ്പലുകൾ, ബോട്ടുകൾ, തുറമുഖ പ്രവേശന കവാടങ്ങൾ, മറീനകൾ എന്നിവയുടെ സാമീപ്യം ഒഴിവാക്കുക, അമിത വേഗതയിലോ അപകടകരമായ ഷോകളിലോ ഏർപ്പെടാതിരിക്കുക തുടങ്ങിയ പ്രത്യേക സുരക്ഷാ നടപടികൾ നിരീക്ഷിക്കേണ്ടതുണ്ട്.

കടലിൽ പോകുന്ന എല്ലാ വ്യക്തികളും ലൈഫ് ജാക്കറ്റുകൾ ധരിക്കണം. കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിക്കുകയും കടൽ യാത്രയിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടോയെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര തിരിക്കാവൂ. ബോട്ടിന്റെ എഞ്ചിൻ ഉൾപ്പെടെ പരിശോധിച്ച് തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇന്ധനം, ഭക്ഷണം, വെള്ളം എന്നിവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കുരയും മറൈൻ കോമ്പസ് നിർബന്ധമായും 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News