ഇറാഖി അധിനിവേശത്തിന്റെ ഓർമ്മ; രക്തദാന ക്യാമ്പയിൻ നടത്തി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 03/08/2023


കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസസ് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. ടു​ഗെദർ ഫോർ എവർ, എ വാൾ ഓഫ് ദി ഹോംലാൻഡ് എന്ന ക്യാമ്പയിൻ ആണ് വിജയകരമായി നടന്നത്. കുവൈത്തിലെ ക്രൂരമായ ഇറാഖി അധിനിവേശത്തിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കപ്പെട്ടത്. 

രാവിലെ മുതൽ മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസസ് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ അവാദി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസസിന്റെ നേതൃത്വത്തിൽ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലയിലുള്ള സാമൂഹിക ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്. സിവിൽ സ്ഥാപനങ്ങൾക്ക് പുറമേ, സൈന്യം, പൊലീസ്, നാഷണൽ ഗാർഡ്, പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ വിഭാ​ഗങ്ങളും പങ്കാളികളായി.

Related News