കുവൈത്തിവത്കരണ നയം നടപ്പാക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി സിവിൽ സര്‍വീസ് കമ്മീഷൻ

  • 04/08/2023



കുവൈത്ത് സിറ്റി: എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രവാസി തൊഴിലാളികള്‍ക്ക് പകരം കുവൈത്തികളെ നിയമിക്കണമെന്ന് നയം ആവര്‍ത്തിച്ച് സിവിൽ സർവീസ് കമ്മീഷൻ. സിവിൽ സർവീസ് കൗൺസിലിന്റെ 11 (2017) കുവൈത്തിവത്കരണ നയം നടപ്പാക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ചില സർക്കാർ സ്ഥാപനങ്ങള്‍ കുവൈത്തികളല്ലാത്തവരുടെ റിക്രൂട്ട്‌മെന്റിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ശരിയല്ലെന്ന് കമ്മീഷൻ ട്വീറ്റിൽ വ്യക്തമാക്കി. റീപ്ലേസ്‌മെന്റ് ഡ്രൈവിന്റെ തുടക്കം മുതൽ  എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഓരോ മേഖലയിലും നിശ്ചിത ശതമാനം അനുസരിച്ചും കേന്ദ്ര തൊഴിൽ പദ്ധതിയിൽ രജിസ്‌ട്രേഷൻ മുഖേനയും പൗരന്മാരുടെ റിക്രൂട്ട്‌മെന്റ് നടത്തിയെന്നും സിഎസ്‍സി വ്യക്തമാക്കി.

Related News