പ്രവാസി തൊഴിലാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം; കുവൈറ്റ് ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ പ്രതിനിധി

  • 04/08/2023


കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങളും തൊഴിൽ സംരക്ഷണവും ഉറപ്പാക്കുന്നതില്‍ കുവൈത്തിന്‍റെ താത്പര്യം വീണ്ടും വ്യക്തമാക്കി നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗവും എഗൈൻസ്റ്റ് ടോര്‍ച്ചര്‍, റേഷ്യല്‍ ഡിസ്ക്രിമിനേഷൻ ആന്‍ഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് കമ്മിറ്റി ചെയര്‍മാനുമായ സക്കറിയ അൽ അൻസാരി. സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ബ്യൂറോ വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജനസംഖ്യാ ക്രമീകരണത്തെ തടസപ്പെടുത്തുന്നത് സ്പോണ്‍സർഷിപ്പ് സംവിധാനമാണെന്നാണ് അല്‍ അൻസാരി അഭിപ്രായപ്പെട്ടത്. കുവൈത്തികള്‍ ഉള്‍പ്പെടാത്ത നിർമ്മാണ, കെട്ടിട തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കറസ്‌പോണ്ടന്റുകൾ, പൊതുസേവന തൊഴിലാളികൾ തുടങ്ങി മേഖലകളില്‍ സർക്കാർ ഏജൻസികൾ മുഖേന തൊഴിലാളിളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അവരെ ചൂഷണം ചെയ്യാൻ കഴിയുന്ന ഒരു സ്പോണ്‍സര്‍ ഇല്ലാത്ത നിലയില്‍ സാഹചര്യങ്ങള്‍ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News