ജലീബ് അൽ ഷുവൈഖ് പ്രദേശത്തെ പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു

  • 05/08/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് പ്രദേശത്തെ പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. പ്രദേശം ശുദ്ധീകരിക്കാനുള്ള പദ്ധതിയും പരിശോധനാ സംഘങ്ങളുടെ പരിശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ഉള്‍ റോഡുകളിലും റെസിഡൻഷ്യല്‍ പ്രദേശങ്ങളിലേക്കുള്ള എൻട്രൻസുകളിലും മാര്‍ജിനല്‍ തൊഴിലാളികള്‍ തിരികയെത്തി. മലിനജലം തെരുവുകളുടെ വലിയൊരു ഭാഗത്തേക്ക് ഒഴുകിയെത്തുകയും ജനങ്ങള്‍ക്ക് ജീവിക്കാവാത്ത സാഹചര്യവുമാണ്. തെരുവ് നായകളുടെയും പൂച്ചകളുടെയും ശല്യവും പ്രശ്നങ്ങളുണ്ടാക്കുന്നു. പഴകിയ വസ്തുക്കളുടെ വിൽപ്പനയും, അവയുടെ മാലിന്യവും മിക്കയിടത്തും കുന്നുകൂടി കിടക്കുന്നു.

മാൻപവര്‍ അതോറിറ്റിയുടെയും റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്‍റെയും നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി പ്രദേശത്ത് പരിശോധനകള്‍ നടത്തുകയും നിയമലംഘകരെ പിടികൂടുന്നുമുണ്ട്. എന്നാല്‍, മലിനജലം കവിഞ്ഞൊഴുകുന്ന പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന കൈയേറ്റങ്ങൾ നിരീക്ഷിക്കുന്നതിന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയോ പൊതുമരാമത്ത് മന്ത്രാലത്തിലെ പാരിസ്ഥിതിക നിരീക്ഷണ ബോഡികളോ ശ്രമിക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News