ബാങ്കുകളിൽ കുവൈത്തി വത്കരണം 73 ശതമാനത്തിൽ എത്തിയെണ് സെൻട്രൽ ബാങ്ക്

  • 05/08/2023

 

കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കുകളിലെ കുവൈത്തികളായ ജീവനക്കാരുടെ ശതമാനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശ്രദ്ധേയമായ നിലയിൽ വർധിച്ചതായി കണക്കുകൾ.  മാർച്ച് 31 ലെ കണക്ക് പ്രകാരം മൊത്തം ബാങ്ക് ജീവനക്കാരുടെ 78 ശതമാനവും കുവൈത്തി പൗരനാരാണ്. 2018 അവസാനത്തെ 69 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഒമ്പത് ശതമാനം വർധനയാണ് വന്നിട്ടുള്ളതെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ബാങ്കുകളിലെ കുവൈത്തി ജീവനക്കാരുടെ ശതമാനം 2018 ലെ കാബിനറ്റ് റെസലൂഷൻ നമ്പർ 1868 പ്രകാരമുള്ള നിരക്കിനേക്കാൾ എട്ട് ശതമാനം കൂടുതലാണെന്ന് സെൻട്രൽ ബാങ്ക് വിശദീകരിച്ചു. 70 ശതമാനം കുവൈത്തികളായ ജീവനക്കാർ ആവശ്യമെന്നായിരുന്നു വ്യവസ്ഥ. അതേ സമയം, ബാങ്കുകളിലെ സീനിയർ മാനേജ്‌മെന്റ് തലത്തിലുള്ള കുവൈത്തി വത്കരണം 73 ശതമാനത്തിൽ എത്തിയെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Related News