ബാച്ചിലർമാരുടെ താമസം; ഹവല്ലി ഗവർണറേറ്റിൽ പരിശോധന

  • 06/08/2023



കുവൈത്ത് സിറ്റി: സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ഹവല്ലി ഗവർണറേറ്റിൽ വിപുലമായ പരിശോധന ക്യാമ്പയിൻ നടത്തി. നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 200 പ്രോപ്പർട്ടികളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഗവർണറേറ്റുകളിലെ മുനിസിപ്പൽ ബ്രാഞ്ചുകളിലെ എൻജിനീയറിങ് മോണിറ്ററിംഗ് ആൻഡ് ഫോളോ-അപ്പ് വകുപ്പുകൾ രൂപീകരിച്ച മുനിസിപ്പൽ ഫീൽഡ് ടീമുകൾ നിയമലംഘനം നടത്തുന്ന വീടുകളെ നിരീക്ഷിക്കുകയും നിയമലംഘനങ്ങളുടെ രേഖകൾ നൽകുകയും ചെയ്യുന്നത് തുടരുന്നുണ്ട്. പരാതികൾ അറിയിക്കാൻ മുനിസിപ്പാലിറ്റി ഒരു വാട്ട്‌സ്ആപ്പ് നമ്പർ (24727732) നൽകിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News