ട്രാഫിക് നിയമലംഘനം; കുവൈത്തിൽനിന്ന് രണ്ട് മാസത്തിനിടെ നാടുകടത്തിയത് നൂറോളം പ്രവാസികളെ

  • 06/08/2023

 


കുവൈറ്റ് സിറ്റി : രണ്ട് മാസത്തിനുള്ളിൽ ഗുരുതരമായ ഗതാഗത ലംഘനങ്ങൾ നടത്തിയതിന് നൂറോളം താമസക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുക, റോഡുകളിൽ അമിതവേഗത, അശ്രദ്ധ, നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നാടുകടത്തലിലേക്ക് നയിക്കുന്ന പ്രധാന കുറ്റങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിയമം ലംഘിക്കുന്നവരെ കർശനമായി നേരിടാൻ ട്രാഫിക് പട്രോളിങ്ങിന് അധികൃതർ കർശന നിർദേശം നൽകിയിരുന്നു.

നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്തെ റോഡുകളിലുടനീളം നിരന്തര സാന്നിധ്യമുണ്ടാകാനും, പ്രവാസി തൊഴിലാളികൾ ഉള്ള ചില മേഖലകളിൽ പ്ലാൻ തയ്യാറാക്കാനും, ഡ്രൈവിംഗ് ലൈസൻസ്, അവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യക്ഷമത എന്നിവ പരിശോധിക്കാനും എല്ലാ ട്രാഫിക് പട്രോളിംഗുകൾക്കും അധികൃതർ നിർദ്ദേശം നൽകി. ഗുരുതരമായ ലംഘനങ്ങൾ നടത്തുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും അധികൃതർ ആവർത്തിച്ചു.

Related News